ലൈം​ഗിക പീഡന കേസിൽ സംവിധായകൻ രഞ്ജിത്തിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കി

ലൈം​ഗിക പീഡന കേസിൽ സംവിധായകൻ രഞ്ജിത്തിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കി. നിലവിൽ ചുമത്തിയ കുറ്റങ്ങൾ ജാമ്യം ലഭിക്കുന്നതാണെന്ന് രേഖപെടുത്തിയാണ് ഹർജി തീർപ്പാക്കിയത്. 2009ലെ സംഭവം ജാമ്യം ലഭിക്കാവുന്ന കുറ്റമെന്ന് പ്രൊസിക്യൂഷൻ ഹൈക്കോടതിയിൽ പറഞ്ഞു. തുടർന്ന് പ്രോസിക്യൂഷന്റെ നിലപാട് പരിഗണിച്ചാണ് മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കിയത്.

ബംഗാളി നടിയുടെ പരാതിയിലെടുത്ത കേസിലാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. പാലേരി മാണിക്യം സിനിമയിൽ അഭിനയിക്കാൻ എത്തിയ തന്നോട് രഞ്ജിത്ത് മോശമായി പെരുമാറി എന്നായിരുന്നു ബംഗാളി നടിയുടെ ആരോപണം. ലൈം​ഗിക താത്പര്യത്തോടെ സ്പർശിക്കാൻ ശ്രമിച്ചുവെന്നായിരുന്നു നടിയുടെ പരാതി പരാതി. ദുരനുഭവം വിവരിച്ചായിരുന്നു നടിയുടെ പരാതി