ചുട്ടു പൊള്ളി കേരളം.

ഫെബ്രുവരിയിലും ചുട്ടു പൊള്ളി കേരളം. പകൽ കനത്ത ചൂടാണ് അനുഭവ പ്പെടുന്നത്. മലയോര മേഖലകളിലുൾപ്പെടെ പകൽ 32 മുതൽ 36 ഡിഗ്രി സെൽഷ്യസ് വരെയാണ് താപനില. കഴിഞ്ഞ

വർഷത്തേക്കാൾ മൂന്ന് ഡിഗ്രിയോളം അധികമാണിത്. രാത്രി 23 മുതൽ 25 ഡിഗ്രി വരെയാണ് കുറഞ്ഞ താപനില. ജനുവരിയിൽ ആദ്യ ആഴ്ചകളിൽ ലഭിച്ച ശക്തമായ മഴയ്ക്കുശേഷം താപനില പെട്ടന്ന് കൂടി. സമുദ്രോപരിതലത്തെ അസാധാരണമായ വിധത്തിൽ

ചൂടുപിടിപ്പിക്കുന്ന പ്രതിഭാസമായ എൽനിനോ സജീവമായതാണ് താപനില കൂടാൻ കാരണം.

രാജ്യത്തെ ഏറ്റവും

കൂടുതൽ ചൂട് രേഖപ്പെടുത്തിയ സ്ഥലങ്ങളിൽ

തിരുവനന്തപുരവും പുനലൂരുമുണ്ട്. ജനുവരിയിൽ ഒരാഴ്ച തുടർച്ചയായി

രാജ്യത്ത് ഏറ്റവും ഉയർന്ന ചൂട് അനുഭവപ്പെട്ടത് പുനലൂരാണ്. ഞായറാഴ്‌ച

പുനലൂരിൽ 37ഉം കോട്ടയത്ത് 35.3 ഡിഗ്രിയും രേഖപ്പെടുത്തി.