ഐടിഐ പ്രവേശന അപേക്ഷകൾ 15 വരെ

സംസ്ഥാനത്തെ സർക്കാർ ഐ.ടി.ഐകളിലെ പ്രവേശനത്തിനുള്ള അപേക്ഷകൾ ഓൺലൈൻ ആയി സ്വീകരിക്കുന്നതിൻ്റെ അവസാന തീയതി ജൂലൈ 15 ആയിരിക്കുമെന്ന് ഐ ടി ഐ അഡി. ഡയറക്ടർ അറിയിച്ചു. അപേക്ഷ സമർപ്പിച്ചവർ ഈ മാസം 18നകം സമീപത്തെ സർക്കാർ ഐ ടി ഐകളിൽ അപേക്ഷാ വെരിഫിക്കേഷൻ പൂർത്തിയാക്കണം. det.kerala.gov.in ലെ ലിങ്ക് മുഖേനയും itiadmissions.kerala.gov.in ലൂടെയും അപേക്ഷകൾ സമർപ്പിക്കാം.