വിരമിക്കാർ ഒരു ദിവസം ബാക്കി നിൽക്കേ ഐ എം വിജയന് സ്ഥാനകയറ്റം

തിരുവനന്തപുരം: വിരമിക്കാർ ഒരു ദിവസം ബാക്കി നിൽക്കേ ഐ എം വിജയന് സ്ഥാനകയറ്റം നൽകി സർക്കാർ ഉത്തരവിറക്കി. എംഎസ് പിയിൽ അസി.കമാണ്ടൻ്റായ വിജയനെ ഡെപ്യൂട്ടി കമാണ്ടൻ്റാക്കിയാണ് ഉത്തരവിറക്കിയത്. ഫുട്ബോളിന് നൽകിയ സംഭാവനകൾ പരിഗണിച്ച് പ്രത്യേകമായി പരിഗണിച്ചാണ് സ്ഥാനകയറ്റം. സൂപ്പർ ന്യൂമറി തസ്തിക സൃഷ്ടിച്ചാണ് നിയമനം. സ്ഥാനകയറ്റം ആവശ്യപ്പെട്ട് വിജയൻ നേരത്തെ അപേക്ഷ നൽകിയിരുന്നു.