സ്വാതന്ത്ര്യ ദിനം: വിപുലമായ ആഘോഷ പരിപാടികള്‍
കണ്ണൂർ: ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായ രീതിയില്‍ സംഘടിപ്പിക്കാന്‍ എഡിഎം കെ കെ ദിവാകരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
കണ്ണൂര്‍ പൊലീസ് പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന സ്വാതന്ത്ര്യ ദിന പരേഡില്‍ വിവിധ സേനാ വിഭാഗങ്ങളുടെയും എന്‍സിസി, എസ്പിസി, സ്‌കൗട്ട് ആന്റ് ഗെഡ്സ്, ജൂനിയര്‍ റെഡ്ക്രോസ് എന്നിങ്ങനെയുള്ള വിദ്യാര്‍ഥികളുടയും പ്ലാറ്റൂണുകളെ പങ്കെടുപ്പിക്കും. പ്രതിരോധ സംരക്ഷണ സേനയുടെയും സ്‌കൂള്‍ സംഘങ്ങളുടെയും ബാന്റ് വാദ്യവും പരേഡില്‍ അണിനിരക്കും.
യുവജന ക്ഷേമ ബോര്‍ഡിനു കീഴിലുള്ള യുവജന വളണ്ടിയര്‍ സംഘത്തിന്റെ ഒരു പ്ലാറ്റൂണും പരേഡിലുണ്ടാകും. പരേഡിന്റെ ഒരുക്കം സംബന്ധിച്ച കാര്യങ്ങള്‍ യോഗം വിലയിരുത്തി. വിവിധ വകുപ്പുകള്‍ നിര്‍വഹിക്കേണ്ട ചുമതലകള്‍ യോഗം നിശ്ചയിച്ചുനല്‍കി. ആഗസ്ത് 10 മുതല്‍ 13 വരെ നാല് ദിവസം റിഹേഴ്‌സല്‍ പരേഡ് നടത്തും.
13ന് നടക്കുന്ന ഫൈനല്‍ റിഹേഴ്സല്‍ രാവിലെയും മറ്റ് ദിവസങ്ങളിലെ റിഹേഴ്സല്‍ പരേഡ് ഉച്ചക്ക് ശേഷവും ആയിരിക്കും. യോഗത്തില്‍ സബ് കലക്ടര്‍ സന്ദീപ് കമാര്‍, അസിസ്റ്റന്റ് കലക്ടര്‍ അനൂപ് ഗാര്‍ഗ്, കണ്ണൂര്‍ തഹസില്‍ദാര്‍ സുരേഷ് ചന്ദ്ര ബോസ്, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.