ആയുഷ്മാൻ ഭാരത്: ഇൻഷുറൻസ് പരിരക്ഷ 10 ലക്ഷം രൂപയാക്കിയേക്കും
ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ ഇൻഷുറൻസ് പരിരക്ഷ പ്രതിവർഷം 10 ലക്ഷം രൂപയായി ഉയർത്തുന്നത് കേന്ദ്രത്തിന്റെ പരിഗണയിൽ. 70 വയസ്സ് കഴിഞ്ഞവരെ സൗജന്യ പദ്ധതിയുടെ ഭാഗമാക്കുന്നതിനുള്ള തീരുമാനത്തിന് ഒപ്പമാണ് പുതിയ പരിഷ്കാരവും പരിഗണിക്കുന്നത്.
പരിരക്ഷാത്തുക നിലവിലെ 5 ലക്ഷം രൂപയിൽ നിന്ന് ഇരട്ടി ആക്കുകയാണെങ്കിൽ ദേശീയ ആരോഗ്യ അതോറിറ്റിയുടെ കണക്ക് പ്രകാരം പ്രതിവർഷം 12,076 കോടി രൂപയുടെ അധിക ചെലവ് കേന്ദ്രത്തിനുണ്ടാകും. ജൂലായ് 23-ലെ കേന്ദ്രബ ജറ്റിൽ ഇത് സംബന്ധിച്ച നിർദേശം ഉണ്ടാകുമെന്നാണ് സൂചന. നിതി ആയോഗിന്റെ 2021 ഒക്ടോബറിലെ റിപ്പോർട്ട് പ്രകാരം ജനസംഖ്യയുടെ 30 ശതമാനം പേർക്കും ആരോഗ്യ ഇൻഷുറൻസില്ല.