ജമ്മുകശ്മീരില്‍ വീണ്ടും ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു

ജമ്മു കശ്മീരിലെ കത്വയില്‍ ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് സൈനികര്‍ക്ക് വീരമൃത്യു. ആറ് സൈനികര്‍ക്ക് പരുക്കേറ്റതായാണ് സൂചന.കത്വ ജില്ലയിലെ മച്ചേഡി മേഖലയിലയിലാണ് സൈന്യവും ഭീകരരും ഏറ്റുമുട്ടിയത്.

വൈകിട്ട് പ്രെട്രോളിംഗ് നടത്തുന്നതിനിടെ ഭീകരര്‍ സൈനികര്‍ക്കു നേരെ വെടിയുതിര്‍ത്തു. സൈനിക വാഹനത്തിന് നേരെ ഗ്രനേഡ് എറിയുകയും ചെയ്തു. ഉടന്‍ തന്നെ സൈന്യം തിരിച്ചടിച്ചു. ഏറ്റുമുട്ടല്‍ ഉണ്ടായ മേഖലയിലേക്ക് കൂടുതല്‍ സൈനികരെത്തിയിരുന്നു.കഴിഞ്ഞ ദിവസം രജൗരി, കുല്‍ഗാം മേഖലകളില്‍ ഭീകരാക്രമണം ഉണ്ടായിരുന്നു. രണ്ടിടങ്ങളിലായി രണ്ട് സൈനികര്‍ വീരമൃത്യു വരിക്കുകയും, ആറ് ഭീകരരെ സൈന്യം വധിക്കുകയും ചെയ്തിരുന്നു.കുല്‍ഗാമിലെ മദര്‍ഗാമില്‍ നടന്ന ഏറ്റുമുട്ടലിലാണ് ആദ്യ സൈനികന് ജീവന്‍ നഷ്ടമായത്. കുല്‍ഗാമിലെ തന്നെ ചിനിഗാമില്‍ നാല് ഭീകരരെ കൊലപ്പെടുത്തിയ ഓപ്പറേഷനില്‍ മറ്റൊരു സൈനികന് കൂടി ജീവന്‍ നഷ്ടപ്പെട്ടു