നിയന്ത്രണരേഖയിലെ പാക് വെടിവെപ്പിൽ ജവാന് വീരമൃത്യു

നിയന്ത്രണരേഖയിലെ പാക് വെടിവെപ്പിൽ ജവാന് വീരമൃത്യു. ഇന്നലെ രാത്രിയിലെ ആക്രമണത്തിലാണ് ആന്ധ്രാപ്രദേശ് സ്വദേശി മുരളി നായിക് വീരമൃത്യു വരിച്ചത്. ശ്രീ സത്യസായ് ജില്ലയിൽ നിന്നുള്ള ജവാനാണ് മുരളി നായിക്. ലൈൻ ഓഫ് കണ്ടോളിൽ പാക്ക് ഷെല്ലിങിനിടെയാണ് വീരമൃത്യു. 2022ൽ അഗ്നിവീർ പദ്ധതിയിലൂടെയാണ് മുരളി ആർമിയിലെത്തിയത്. രണ്ട് ദിവസം മുൻപ് വരെ മഹാരാഷ്ട്രയിൽ ആയിരുന്നു.