കെൽട്രോൺ ജേണലിസം പഠനത്തിന് അപേക്ഷ ക്ഷണിച്ചു

കെൽട്രോണിന്റെ ഒരു വർഷത്തെ മാധ്യമ പഠന ബിരുദാനന്തര ബിരുദ ഡിപ്ലോമക്ക് അപേക്ഷ ക്ഷണിച്ചു. പ്രിന്റ് മീഡിയ ജേണലിസം, ടെലിവിഷൻ ജേണലിസം, സോഷ്യൽ മീഡിയ ജേണലിസം, മൊബൈൽ ജേണലിസം, ഡാറ്റാ ജേണലിസം, ആങ്കറിങ്, ന്യൂസ് ക്യാമറ, വീഡിയോ എഡിറ്റിംഗ്
തുടങ്ങിയവയിൽ പരിശീലനം നൽകും. പഠനത്തോടൊപ്പം മാധ്യമസ്ഥാപനങ്ങളിൽ നിബന്ധനകൾക്ക് വിധേയമായി ഇന്റേൺഷിപ്പ് ചെയ്യുവാൻ അവസരം ലഭിക്കും. വിജയകരമായി കോഴ്‌സ് പരിശീലനം പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് പ്ലേസ്‌മെന്റ് സഹായവും നൽകും. ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി 30 വയസ്. അപേക്ഷകൾ ജൂലൈ 20നകം കോഴിക്കോട് കെൽട്രോൺ നോളജ് സെന്റ്‌ററിൽ ലഭിക്കണം.
ഫോൺ: 954495 8182. വിലാസം: കെൽട്രോൺ നോളേജ് സെന്റർ തേർഡ് ഫ്ളോർ, അംബേദ്കർ ബിൽഡിങ്ങ്, റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡ്, കോഴിക്കോട്, 673 002.