സി.പി. ഐ.എം മുൻ കാസർകോട്‌ ജില്ല സെക്രട്ടറിയും തൃക്കരിപ്പൂർ മുൻ എം.എൽ.എയുമായിരുന്ന കെ. കുഞ്ഞിരാമൻ അന്തരിച്ചു

തൃക്കരിപ്പൂർ: സി.പി.എം കാസർകോട്‌ മുൻ ജില്ല സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവും തൃക്കരിപ്പൂർ മുൻ എം.എൽ.എയുമായിരുന്ന കെ. കുഞ്ഞിരാമൻ അന്തരിച്ചു. 80 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമത്തിലായിരുന്നു. രണ്ടു ദിവസം മുമ്പ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

1943 നവംബർ 10ന്‌ തുരുത്തി വപ്പിലമാട്‌ കെ.വി. കുഞ്ഞുവൈദ്യരുടെയും കുഞ്ഞിമാണിക്കത്തിന്‍റെയും മകനായി ജനനം. പാരമ്പര്യ വൈദ്യ കുടുംബാംഗമായിരുന്നു. എ.കെ.ജിയാണ്‌ കുഞ്ഞാരാമനെ കെ.എസ്‌.എഫിലേക്ക്‌ ആകർഷിച്ചത്‌. പള്ളിക്കര സംഭവം, അടിയന്തരാവസ്ഥ, ചീമേനി തോൽവിറക് പോരാട്ടം എന്നിവയടക്കമുള്ള ഒട്ടേറെ സമരങ്ങളിൽ മുൻനിര പോരാളിയായിരുന്നു.