കല്പന രാഘവേന്ദ്രയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നു

അമിതമായി ഉറക്കഗുളികകള്‍ കഴിച്ചതിനെത്തുടർന്ന് ഗുരുതരാവസ്ഥയിലായ ഗായികയും ഡബ്ബിങ് ആർട്ടിസ്റ്റുമായ കല്പന രാഘവേന്ദ്രയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നു.കല്പന പോലീസിനോട് പറഞ്ഞ മൊഴി പുറത്തുവന്നു. താൻ ആത്മഹത്യക്ക് ശ്രമിച്ചതാണെന്ന പ്രചാരണങ്ങള്‍ അവർ നിഷേധിച്ചു.

എട്ട് ഗുളികകള്‍ കഴിച്ചിട്ടും ഉറങ്ങാനാവുന്നുണ്ടായിരുന്നില്ലെന്ന് കല്പന രാഘവേന്ദർ വാർത്താ ഏജൻസിയായ IANS-നോട് പ്രതികരിച്ചു. ഒട്ടും ഉറങ്ങാൻപറ്റാതെയായപ്പോള്‍ വീണ്ടും പത്ത് ഗുളികകള്‍കൂടി കഴിച്ചു. അതോടെ ബോധരഹിതയായി വീണു. അതിനുശേഷം എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും അവർ പറഞ്ഞു.