പടന്നക്കാട് പീഡനക്കേസ് പ്രതിയെ തെളിവെടുപ്പിനായി എത്തിച്ചു.

കാഞ്ഞങ്ങാട് പടന്നക്കാട് പീഡനക്കേസ് പ്രതിയെ തെളിവെടുപ്പിനായി എത്തിച്ചു. പ്രതി പി.എ സലീമിനെ പെൺകുട്ടിയുടെ വീടിന് സമീപമാണ് തെളിവെടുപ്പിനായി എത്തിച്ചത്. ചുറ്റും തടിച്ചുകൂടിയ നാട്ടുകാർ പ്രതി സലീമിനെ കണ്ട് അക്രമാസക്തരായി. സലീമിനെ മുഖംമൂടി അണിയിച്ചാണ് തെളിവെടുപ്പിനായി എത്തിച്ചത്. മുഖംമൂടി നീക്കണമെന്ന് ആക്രോശിച്ചുകൊണ്ടാണ് നാട്ടുകാർ പാഞ്ഞടുത്തത്