കാഞ്ഞങ്ങാട് അമ്പലത്തറ നിന്ന് പോയ കാർ വനത്തിനുള്ളിലെ പുഴയിൽവീണു മുങ്ങി. രണ്ട് പേർ അത്ഭുതകരമായ രക്ഷപ്പെട്ടു
കാഞ്ഞങ്ങാട് : അമ്പലത്തറ നിന്ന് പോയ കാർ വനത്തിനുള്ളിലെ പുഴയിൽ
വീണു മുങ്ങി. കാറിനുള്ളിലുണ്ടായിരുന്ന അമ്പലത്തറ സ്വദേശികളായ രണ്ടുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു. കുറ്റിക്കോലിൽ നിന്നു പാണ്ടിയിലേയ്ക്ക് വനത്തിനകത്തു കൂടി പോകുന്ന റോഡിൽ പള്ളഞ്ചി പഴയ പാലത്തിലാണ് അപകടം. കാഞ്ഞങ്ങാട്, അമ്പലത്തറയിൽ നിന്നു കർണ്ണാടകയിലെ ഉപ്പിനങ്ങാടിയിലേയ്ക്കു പോകുകയായിരുന്ന ഏഴാംമൈലിലെ അഞ്ചില്ലത്ത് ഹൗസിൽ തസ്രീഫ് (36), പുല്ലൂർ, മുനമ്പം ഹൗസിലെ അബ്ദുൽ റഷീദ് (35) എന്നിവരാണ് അപകടത്തിൽപ്പെട്ടത്. വനത്തിനകത്തുള്ള പഴയ പാലത്തിലാണ് അപകടം.
കൈവരിയില്ലാത്ത പാലത്തിനു മുകളിലൂടെ വെള്ളം
നിറഞ്ഞൊഴുകുകയായിരുന്നതിനാൽ കൈവരി ഇല്ലാത്ത കാര്യം മനസ്സിലാക്കാൻ കഴിഞ്ഞില്ല. പുഴയിലേയ്ക്കു വീണ കാർ പൂർണ്ണമായും മുങ്ങി. ഇതിനിടയിൽ അത്ഭുതകരമായി പുറത്തു കടന്ന തസ്രീഫും അബ്ദുൽ റഷീദും പുഴയിലെ ഒരു മരത്തിൽ പിടിച്ചു നിന്ന ശേഷം പോലീസിനെ വിളിക്കുകയായിരുന്നു. തുടർന്ന് കുറ്റിക്കോലിൽ നിന്നു ഫയർഫോഴ്സും ആദൂർ പൊലീസും സ്ഥലത്തെത്തിയാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്.
വാർത്തകൾ വേഗത്തിൽ അറിയാൻ ഗ്രൂപ്പിൽ അംഗമാകൂ…..