സുഹൃത്തിന് വാട്സാപില്‍ മെസേജ് അയച്ച ശേഷം ചന്ദ്രഗിരി പുഴയില്‍ ചാടിയ യുവാവ് മരിച്ചു

കാഞ്ഞങ്ങാട്. സുഹൃത്തിന് വാട്സാപില്‍ മെസേജ് അയച്ച ശേഷം ചന്ദ്രഗിരി പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം ചെമ്പരിക്ക കല്ലംവളപ്പ് കടപ്പുറത്ത് കരക്കടിഞ്ഞ നിലയില്‍ കണ്ടെത്തി. രാവണീശ്വരം മുക്കൂട് സ്വദേശി അജേഷ് പാലക്കാലിന്റെ (35) മൃതദേഹമാണ് വെളളിയാഴ്ച രാവിലെ കിട്ടിയത്. 

മുക്കൂടും, കളരിക്കാലിലും പാലക്കല്‍ ട്രെഡേഴ്‌സ് സ്ഥാപനം നടത്തി വരികയായിരുന്ന അജേഷ് ഡിവൈഎഫ്‌ഐ രാവണീശ്വരം മേഖല കമ്മിറ്റി അംഗമാണ്. ഇന്നലെ വൈകീട്ട് 3 മണിയോടെയാണ് ചന്ദ്രഗിരി പുഴയുടെ പരിസരത്ത് സ്‌കൂട്ടറും പേഴ്‌സസണ്‍ ഫോണും വെച്ച ശേഷം പുഴയില്‍ ചാടിയത്. 

പുഴയില്‍ നല്ല ഒഴുക്കുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ പ്രയാസപ്പെട്ടിരുന്നു. പോലീസിനും ഫയര്‍ഫോഴ്സിനും തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല.