ബോൾ ബാഡ്മിന്റൻ അസോസിയേഷൻ ഭാരവാഹികളെ തെരഞ്ഞെടുത്തു


കണ്ണൂർ ജില്ലാ ബോൾ അസോസിയേഷൻ ജനറൽ ബോഡി യോഗം കോളേജ് കണ്ണൂർ ഓഫ് കൊമേഴ്സിൽ വെച്ച് നടന്നു. ജില്ലയിലെ വിവിധ സ്കൂളുകളിലും കോളേജുകളിലും വിദ്യാർഥികൾക്ക് ബോൾ ബാഡ്മിന്റ്ൻ പരിശീലനം നൽകാൻ യോഗം തീരുമാനിച്ചു
നാഷണൽ സ്കൂൾ ഗെയിംസിൽ നിർത്തിവെച്ച ബോൾ ബാഡ്മിന്റ്ൻ മത്സരങ്ങൾ പുനരാരംഭിക്കണമെന്നും കേരളസർക്കാർ പോലീസ് ,KSEB,KSFE തുടങ്ങിയ സ്ഥാപനങ്ങളിലും ബോൾബാഡ്മിന്റൻ ടീം രൂപികരിക്കണം എന്നും ജനറൽ ബോഡി യോഗം പ്രമേയത്തിലൂടെ സർക്കാരിനോട് ആവിശ്യപ്പെട്ടു 2024-28 വർഷത്തെ ഭാരവാഹികളെ യോഗം തെരഞ്ഞെടുത്തു . അസോസിയേഷൻ പ്രസിഡന്റ് അയി സി .അനിൽകുമാർ , സെക്രട്ടറി ആയി പ്രതീഷ് പി കെ യും തെരഞ്ഞെടുത്തു
മറ്റു ഭാരവാഹികൾ: പ്രശോഭിത് കെപി, എം വി രമേശൻ വൈസ് പ്രസിഡന്റ് മാർ, രാജേന്ദ്രകുമാർ,മനോജ് എന്നിവർ ജോയിന്റ് സെക്രട്ടറി ആയും വിജയൻ മച്ചേരിയെ ട്രഷറർ ആയും യോഗം തെരഞ്ഞെടുത്തു
പടം: പ്രസിഡന്റ് സി .അനിൽകുമാർ സെക്രട്ടറി പ്രതീഷ് പികെ