പാപ്പിനിശ്ശേരി ശ്രീ മഹാശിവക്ഷേത്രത്തിൽ ധ്വജപ്രതിഷ്ഠ
പാപ്പിനിശ്ശേരി ശ്രീ മഹാശിവക്ഷേത്രത്തിലേക്ക് ഒരു ഭക്തൻ സമർപ്പിക്കുന്ന ക്ഷേത്രത്തിന്റെ നട്ടെല്ല് എന്നറിയപ്പെടുന്ന ധ്വജപ്രതിഷ്ഠയ്ക്ക് ആവശ്യമായ തേക്ക് മരം കാസർകോട് പാണ്ഡ്യ വന മേഖലയിൽ നിന്ന് മെയ് 2 ന് വ്യാഴാഴ്ച രാവിലെ 7 മണിക്കും 9 മണിക്കും ഇടയിലുള്ള ശുഭ മുഹൂർത്തത്തിൽ
പാപ്പിനിശ്ശേരി ശ്രീ മഹാ ശിവക്ഷേത്രത്തിലെ പൂജനിയ തന്ത്രി ബ്രഹ്മശ്രീ ഇടവലത്ത് പുടയൂർ കുബേരൻ നമ്പൂതിരിപാടിന്റെ മുഖ്യ കാർമികത്വത്തിൽ നടക്കുന്ന പൂജാദികർമ്മങ്ങൾക്ക് ശേഷം ക്ഷേത്രം മേലാശാരി ശ്രീ സുരേന്ദ്രന്‍ കാര്യമ്പലത്തിന്റെ നേതൃത്വത്തില്‍ മരം നിലം തൊടാതെ മുറിക്കുന്നതാണ്. തുടര്‍ന്ന് റോഡ് മാർഗം ക്ഷേത്രത്തിലേക്ക് കൊണ്ട് വരുന്ന ധ്വജപ്രതിഷ്ഠാ തേക്ക് മരം വഹിച്ചു കൊണ്ടുള്ള വാഹനത്തിന് 03/05/2024 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് ഇരിണാവ് റോഡ് ജംഗ്‌ഷനില്‍ വച്ച് വർണശബളമായ ഘോഷയാത്രയുടെ അകമ്പടിയോടെ സ്വീകരിച്ച് ക്ഷേത്ര തിരുസന്നിധിയിലേക്ക് ആനയിക്കുന്നു. ഘോഷയാത്രയിലും സ്വീകരണത്തിലും എല്ലാ ഭക്ത ജനങ്ങളും പങ്ക്ചേർന്ന് ഒരു മനുഷ്യജന്മത്തിൽ അപൂര്‍വമായി മാത്രം ലഭിക്കുന്ന ഈ അസുലഭ മുഹൂർത്തത്തിൽ പങ്ക് കൊള്ളണമെന്ന് പാപ്പിനിശ്ശേരി ശ്രീ മഹാശിവക്ഷേത്രം പുനരുദ്ധാരണ സമിതി ഭാരവാഹികള്‍ അറിയിച്ചു.