ഷേക്ക്സ്പിയർ അനുസ്മരണം

കുറ്റ്യാട്ടൂർ:
കേരളാ സ്റ്റേറ്റ് സർവീസ്പെൻഷണേഴ് യൂനിയൻ കുറ്റ്യാട്ടൂർ പഞ്ചായത്ത് സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കുററ്യാട്ടൂർ പെൻഷൻ ഭവനിൽ ഷേക്സ്പിയർ അനുസ്മരണ പ്രഭാഷണം സംഘടിപ്പിച്ചു. സാഹിത്യ വേദി പ്രസിഡൻറ്പി.പി.രാഘവൻ മാസ്റ്റരുടെ അധ്യക്ഷതയിൽ യൂറിറ്റ് പ്രസിഡൻറ് കെ.പത്മനാഭൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മയ്യിൽ ഐ.എം എൻ .എസ്സ്.എച്ച് എസ് എസ് ഇംഗ്ളീഷ് അധ്യാപകൻ കെ. ഗംഗാധരൻമാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. തുടർന്നുള്ള ചർച്ചയിൽ പി. ദിലീപ് കുമാർ മാസ്റ്റർ, എം.ജനാർദനൻ മാസ്റ്റർ, പി.കെ.രാധാമോഹൻ ,വി.രമാദേവി ടീച്ചർ, കെ.വി കുഞ്ഞിരാമൻ മാസ്റ്റർ എന്നിവർ പങ്കെടുത്ത വി.മനോമോഹനൻ മാസ്റ്റർ സ്വാഗതവും സി.ബാലഗോപാലൻ മാസ്റ്റർ നന്ദിയും പറഞ്ഞു