ഇന്ത്യ സ്കിൽമികച്ച വിജയം കൈവരിച്ച്‌എൻ.ടി.ടി.എഫ്‌ തലശ്ശേരി

പാലയാട്: കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ഇന്ത്യാ സ്കിൽ മത്സരങ്ങളിൽ പങ്കെടുത്ത് മികച്ച വിജയം കരസ്ഥമാക്കിയ തലശ്ശേരി എൻ.ടി. ടി. എഫ്‌ വിദ്യാർത്ഥികളെ അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് അനുമോദിച്ചു. പരമ്പരാഗത രീതിയിലെയും അത്യാധുനിക സംവിധാനത്തിലുമുള്ള വ്യത്യസ്ത വിഭാഗങ്ങളിലാണ് നൈപുണ്യശേഷിയെകണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി ഇത്തരത്തിൽ മത്സരം സംഘടിപ്പിച്ചത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും തൊള്ളായിരത്തിലധികം പേർ മത്സരത്തിൽ പങ്കെടുത്തു. സാങ്കേതിക നൈപുണ്യ വിഭാഗങ്ങളിലായി അഞ്ച് ഇനങ്ങളിലാണ് എൻ.ടി ടിഎഫ് തലശ്ശേരി കേന്ദ്രത്തിലെ വിദ്യാർത്ഥികൾ പങ്കെടുത്തത്. മെക്കാനിക്കൽ കമ്പ്യൂട്ടർ എയ്ഡഡ് ഡിസൈൻ , സി.എൻസി ടേർണിംഗ്,
സി. എൻ സി മില്ലിംഗ് ഇലക്ട്രോണിക്സ്, ഓട്ടണോമസ് മൊബൈൽ റോബോട്ടിക്സ് എന്നീ ഇനങ്ങളിലായി പതിനാല് വിദ്യാർത്ഥികൾ പങ്കെടുത്തു. സോണൽതലത്തിലും സംസ്ഥാനത്തിലും വിജയിച്ച് ബാംഗ്ലൂരിൽ നടന്ന ദേശീയ തല മത്സരത്തിലും ഇവർ മികച്ച പ്രകടനം കാഴ്ച വെച്ചു. രണ്ടാം വർഷ ടൂൾ എൻജിനിയറിംഗ് ആന്റ് ഡിജിറ്റൽ മാനുഫാക്ചറിംഗ് വിദ്യാർത്ഥികളായ അജയ് ടി സി, സിദ്ധാർഥ് എ എന്നിവരാണ് സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടി ദേശീയതലത്തിൽപങ്കെടുത്തത്തത് .
പാലയാട് അസാപ് എൻ ടി. ടി.എഫ് ക്യാമ്പസിൽ നടന്ന അനുമോദന ചടങ്ങിൽ പ്രിൻസിപ്പൾ ആർ. അയ്യപ്പൻ ഉപഹാരം നൽകി. സരസ്വതി വി.എം, രൺധീർ എ എന്നിവർ സംസാരിച്ചു. വികാസ് പലേരി സ്വാഗതം പറഞ്ഞു