അനുസ്മരണ പരിപാടി തലശ്ശേരി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിൽ വെച്ച് നടന്നു

തലശ്ശേരി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ സംഘം മുൻ പ്രസിഡന്റ് അഡ്വ: കെ. ഗോപാലകൃഷ്ണന്റെ നിര്യാണത്തിൽ അനുശോചിച്ച് അനുസ്മരണ പരിപാടി തലശ്ശേരി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിൽ വെച്ച് നടന്നു. അനുസ്മരണ യോഗം ആശുപത്രി പ്രസിഡന്റ് എം.സി.പവിത്രൻ ഉദ്ഘാടനം ചെയ്തു. ആശുപത്രി വൈസ് പ്രസിഡന്റ് സുധീർ.ടി അദ്ധ്യക്ഷനായി യോഗത്തിൽ മെഡിക്കൽ സൂപ്രണ്ട് ഡോ:രാജീവ് നമ്പ്യാർ, ഡയറക്ടർമാരായ കെ.വി.മോഹനൻ, എ.കെ. രമ്യ, ഡോക്ടർ സുധാകരൻ കോമത്ത്, ഡോക്ടർ അരവിന്ദ് സി നമ്പ്യാർ, ഡോക്ടർ സീതാലക്ഷ്മി,ഡോക്ടർ മിനി ബാലകൃഷ്ണൻ, നഴ്സിങ് സൂപ്രണ്ട് രശ്മി ഡൊമനിക്ക്, KCEU യൂണിറ്റ് സെക്രട്ടറി എൻ.രമേശൻ തുടങ്ങിയവർ സംസാരിച്ചു. അനുസ്മരണ പരിപാടിയിൽ ആശുപത്രി ജനറൽ മാനേജർ ഇ.എം.മിഥുൻ ലാൽ സ്വാഗതം പറഞ്ഞു.