ലോക പുകയില വിരുദ്ധ ദിനം – ചിത്രരചനാ മത്സരം

ലോക പുകയില വിരുദ്ധ ദിനം – ചിത്രരചനാ മത്സരം
പുകയില ജന്യ രോഗങ്ങൾ കാരണം ആഗോള തലത്തിൽ മരണങ്ങൾ കൂടി വരുന്ന സാഹചര്യത്തിൽ പുകയില ഉത്പന്നങ്ങളുടെ ദൂഷ്യ ഫലങ്ങളെക്കുറിച്ച് സമൂഹത്തെ ഉദ്ബോധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോകാരോഗ്യ സംഘടന എല്ലാ വർഷവും മെയ്‌ 31 ന് ലോക പുകയില വിരുദ്ധ ദിനമായി ആചരിച്ചു വരുന്നത്. പ്രസ്തുത ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികളിൽ പുകയില വിരുദ്ധ ദിന സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ സന്നദ്ധ കൂട്ടായ്മയായ ആസ്റ്റർ വളന്റിയേഴ്‌സും ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ വയനാട് ഘടകവും സംയുക്തമായി സ്കൂൾ വിദ്യാർത്ഥികൾക്കായി മെയ്‌ 29 ന് വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.
എൽ പി സ്കൂൾ വിദ്യാർത്ഥികൾക്ക് കളറിങ് മത്സരവും യു പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ചിത്രരചനാ മത്സരവുമാണ് സംഘടിപ്പിക്കുന്നത്‌. വിജയിക്കുന്നവർക്ക് ഫലകവും ക്യാഷ് പ്രൈസും കൂടാതെ പങ്കെടുക്കുന്ന എല്ലാവർക്കും പ്രോത്സാഹന സമ്മാനങ്ങളും സർട്ടിഫിക്കറ്റും ലഭിക്കുന്നതായിരിക്കും. ഹോസ്പിറ്റൽ ബ്ലോക്കിൽ രാവിലെ 10 മണിക്കാരംഭിക്കുന്ന മത്സരങ്ങളുടെ കൂടുതൽ വിവരങ്ങൾക്ക് 9744282362, 8111881299 നമ്പറുകളിൽ ബന്ധപെടുക.