വീടുവിട്ടിറങ്ങിയ പതിമൂന്നുകാരിയുടെ മൃതദേഹം പുഴയില്‍ നിന്നും കണ്ടെത്തി

കാണാതായ പതിമൂന്നുകാരിയുടെ മൃതദേഹം പുഴയില്‍ നിന്നും കണ്ടെത്തി. തമിഴ്നാട് കള്ളക്കുറിച്ചി സ്വദേശിയായ പാണ്ഡ്യന്റെയും മുനിയമ്മയുടെയും മകളായ പവിത്രയാണു മരിച്ചത്.ന്യൂമാഹി എംഎം ഹൈസ്കൂള്‍ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. ന്യൂമാഹി മുകുന്ദൻ പാർക്കിന് സമീപത്തെ ബോട്ടുജെട്ടിക്ക് അടുത്ത് പുഴയില്‍നിന്നാണു രാവിലെ മൃതദേഹം കിട്ടിയത്. ഞായറാഴ്ച രാവിലെ മുതല്‍ വീട്ടില്‍നിന്നും പെണ്‍കുട്ടിയെ കാണാനില്ലായിരുന്നു.മയ്യഴിപ്പുഴയ്ക്കു സമീപം പെരിങ്ങാടി കല്ലായി അങ്ങാടിയില്‍ ഈച്ചി വൈഷ്ണവ് ഹോട്ടലിനു സമീപം വാടകവീട്ടിലാണ് 10 വർഷമായി താമസം.