ലക്ഷ്യ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് ഹോം കെയർ സർവീസ് വാഹനത്തിന്റെ ഫ്ലാഗ് ഓഫ്‌ നിർവഹണവും പാലിയേറ്റീവ് ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു

നണിയൂർ :ലക്ഷ്യ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് ഹോം കെയർ സർവീസ് വാഹനത്തിന്റെ ഫ്ലാഗ് ഓഫ്‌ നിർവഹണവും പാലിയേറ്റീവ് ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു . നണിയൂർ എ എൽ പി സ്കൂളിൽ വച്ച് കോളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ കെ പി അബ്ദുൾ മജീദ് വാഹനത്തിന്റെ ഫ്ലാഗ് ഓഫ്‌ നിർവഹിച്ചു..
ലക്ഷ്യ പാലിയേറ്റീവ് കെയർ വിങ്ങിന്റെ സേവന സന്നദ്ധരായ ആരോഗ്യ പ്രവർത്തകരെ ആദരിക്കലും പാലിയേറ്റീവ് ബോധവൽക്കരണ ക്ലാസും ജില്ലാ സീനിയർ പാലിയേറ്റീവ് കോർഡിനേറ്റർ ശ്രീ എ കെ സനോജ് നിർവഹിച്ചു..
പഞ്ചായത്ത് അംഗം ശ്രീ കെ പി നാരായണൻ ആശംസകൾ അർപ്പിച്ചു സംസാരിച്ചു
ചടങ്ങിൽ ജപ്പാനിലെ നീഗത്ത സർവകലാശാലയിൽ നിന്നും സ്ക്കോളർഷിപ്പോടെ PHD ചെയ്യാൻ അർഹത നേടിയ നണിയൂരിലെ അഞ്ജലി പ്രവീണിനെയും,കോളച്ചേരി പഞ്ചായത്ത് മികച്ച കർഷകരായി ആദരിച്ച ടി കൃഷ്ണൻ, എ ഭാസ്കരൻ, കെ സന്തോഷ്‌, പി പി ശ്യാം എന്നിവരെ ആദരിച്ചു….. ചടങ്ങിന് ലക്ഷ്യ പാലിയേറ്റീവ് വിംഗ് ചെയർമാൻ ഭാസ്കരൻ പി നണിയൂർ സ്വാഗതം പറഞ്ഞു, ലക്ഷ്യ പ്രസിഡണ്ട്‌ രനിൽ രഘുനാഥ് ആദ്യക്ഷനായി, സെക്രട്ടറി രജിത് എ വി നന്ദി രേഖപ്പെടുത്തി…
ചടങ്ങിൽ ലക്ഷ്യ പ്രവർത്തകരും, കുടുംബ അംഗങ്ങളും, അബ്യുദയകാംഷികളും ആരോഗ്യ പ്രവർത്തകരും സംബന്ധിച്ചു ….