കേരളീയം പ്രദർശന നഗരിയിൽ എൻ ടി ടി എഫ് ശ്രദ്ധേയമാകുന്നു

സംസ്ഥാന സർക്കാറിന്റെ കേരളീയം പ്രദർശനത്തിന്റെ ഭാഗമായി കനകക്കുന്നിൽ ഒരുക്കിയ കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസ് പ്രദർശന നഗരിയിൽ എൻ ടി ടി എഫ് തലശ്ശേരി കേന്ദ്രം സജ്ജമാക്കിയ പ്രദർശനം ജനശ്രദ്ധ ആകർഷിക്കുന്നു സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് നൂതനങ്ങളായ പാഠ്യപദ്ധതി പ്രകാരം ടൂൾ എൻജിനീയറിങ് ആൻഡ് ഡിജിറ്റൽ മാനുഫാക്ചറിങ് രംഗത്തെ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ രൂപകൽപ്പനയും നിർമ്മാണ രീതിയും വിശദീകരിക്കുന്ന രീതിയിൽ ആണ് പ്രദർശനം സജ്ജമാക്കിയിരിക്കുന്നത് വിവിധതരം മോൾഡിങ് രീതികളായ ഇഞ്ചക്ഷൻ മോൾഡിങ് ബ്ലോ മോൾഡിങ് എന്നിവയ്ക്ക് പുറമേ ആധുനിക സാങ്കേതിക വിദ്യയായ ത്രീഡി പ്രിന്റിംഗ് നിർമ്മാണ രീതിയും പുതുതലമുറയ്ക്ക് പരിചയപ്പെടുത്താൻ പ്രദർശനത്തിലൂടെ സാധിക്കുന്നു കുട്ടികൾക്കും മുതിർന്നവർക്കും ഏറെ ഉപകാരപ്പെടുന്ന തരത്തിൽ നൂറുകണക്കിനാളുകളാണ് ദിവസേന പ്രദർശന നഗരിയിൽ എത്തുന്നത്