പഴയങ്ങാടി രാമപുരത്ത് ടാങ്കർ ലോറിയിൽ നിന്ന് ഹൈഡ്രോക്ലോറിക്ക് ആസിഡ് ലീക്കായി

പഴയങ്ങാടി രാമപുരത്ത് ടാങ്കർ ലോറിയിൽ നിന്ന് ഹൈഡ്രോക്ലോറിക്ക് ആസിഡ് ലീക്കായി. പയ്യന്നൂർ ഫയർഫോഴ്‌സും പരിയാരം പോലീസും സ്ഥലത്തെത്തി ലോറി ആളൊഴിഞ്ഞ സ്ഥലത്തേക്ക് മാറ്റി. നിലവിൽ സുരക്ഷാ പ്രശ്‌നങ്ങൾ ഇല്ലെന്ന് ഫയർഫോഴ്‌സ് അറിയിച്ചു. കർണാടകയിൽ നിന്ന് കൊച്ചിയിലേക്ക് പോകുകയായിരുന്ന ലോറിയിൽ നിന്നാണ് ഹൈഡ്രോക്ളോറിക്ക് ആസിഡ് ലീക്കായത്.