പൂവം പുഴയിൽ കാണാതായ രണ്ട് വിദ്യാർത്ഥിനികൾക്കായുള്ള തിരച്ചിൽ തുടരുന്നു

കണ്ണൂർ ഇരിട്ടി പടിയൂർ പൂവം പുഴയിൽ കാണാതായ രണ്ട് വിദ്യാർത്ഥിനികൾക്കായുള്ള തിരച്ചിൽ തുടരുന്നു. മട്ടന്നൂർ എടയന്നൂർ സ്വദേശിനി ഷഹർബാൻ, ചക്കരക്കൽ സ്വദേശിനി സൂര്യ എന്നിവരെയാണ് കാണാതായത്. പടിയൂരിലെ സുഹൃത്തിൻ്റെ വീട്ടിൽ വിരുന്നിനെത്തിയ വിദ്യാർഥിനികൾ പുഴയിൽ ഒഴുക്കിൽപ്പെടുകയായിരുന്നു.