കണ്ണൂർ: പടിയൂരിൽ ചൊവ്വാഴ്ച ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാർത്ഥിനിയുടെ മൃതദേഹവും കണ്ടെത്തി. ഇരിക്കൂർ കോളേജ് ബിരുദ വിദ്യാർത്ഥിനി ചക്കരക്കൽ നാലാം പീടികയിലെ സൂര്യ(21) ആണ് മരിച്ചത്. ഇന്ന് 12.30 ഓടെ പൂവം കടവിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ ഷഹർബാനയുടെ മൃതദേഹം കിട്ടിയിരുന്നു.