നവകേരള സൃഷ്ടി യാഥാർത്ഥ്യമാകണമെങ്കിൽ വിജ്ഞാനം സമഗ്രവും ജനകീയവുമാകണം_ പ്രൊഫസർ സി.രവീന്ദനാഥ്

വിജ്ഞാനം വാണിജ്യവൽക്കരിക്കുകയും അതിൻടെ നേട്ടം മുഴുവൻ സ്വകാര്യ കുത്തകകൾ കയ്യടിക്കി അതുപയോഗിച്ച് അവർ തടിച്ചു കൊഴുക്കുകയും ചെയ്യുന്ന നിലവിലെ സാഹചര്യത്തിൽ നിന്നും മാറി വിജ്ഞാന വിന്യാസവും ജനകീയവൽക്കരണവും പൂർണ്ണ അർത്ഥത്തിൽ ജനങ്ങളുടെ ക്ഷേമത്തിനും, ജീവിത നിലവാരം ഉയർത്തുന്നതിനുമായി മാറ്റിയെടുത്താൽ മാത്രമേ നവകേരള സൃഷ്ടി യാഥാർത്ഥ്യമാവൂ എന്ന് മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫസർ സി. രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു.
മയ്യിൽ കെ.കെ. കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ലിക്ക് ലൈബ്രറിയും മയ്യിൽ റൈസ് പ്രൊഡ്യൂസേർസ് കമ്പിനിയും സംയുക്തമായി മയ്യിൽ CRC യിൽ സംഘടിപ്പിച്ച നവകേരളവും പ്രാദേശിക വികസനവും എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സി.ആർ.സി സിക്രട്ടരി പി.കെ.നാരായണൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ മയ്യിൽ പ്രൊഡ്യൂസേർസ് കമ്പിനി ചെയർമാൻ കെ.കെ.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു സംസാരിച്ചു.KSTA മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ഹരികൃഷ്ണൻ മാസ്റ്റർ മുഖ്യാതിധിയായി പങ്കെടുത്തു.