ഓൺലൈൻ ട്രേഡിങ്ങിലൂടെ 1.57 കോടി തട്ടിയ പ്രധാന പ്രതി പിടിയിൽ

കണ്ണൂർ: സാമൂഹികമാധ്യമം വഴി ഓൺലൈൻ ട്രേഡിങിലൂടെ കണ്ണൂർ സ്വദേശിയുടെ 1.57 കോടി തട്ടിയെടുത്ത കേസിൽ മുഖ്യപ്രതി അറസ്റ്റിൽ.

ഉത്തർപ്രദേശ് സ്വദേശി അൽക്കാമനെ (26) ആണ് സൈബർ ക്രൈം പോലീസ് ഇൻസ്പെക്ടർ ഷാജു ജോസഫിന്റെ നേത്യത്വത്തിലുള്ള സൈബർ പോലീസ് അറസ്റ്റു ചെയ്തത്.

കൂടുതൽ ലാഭം വാഗ്ദാനം ചെയ്ത്‌ വിവിധ തവണകളിൽ പണം നിക്ഷപിക്കാൻ ആവശ്യപ്പെട്ടാണ് പണം തട്ടിയത്. മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് പണം നിക്ഷേപിച്ചത്.

തുടക്കത്തിൽ നിക്ഷേപിക്കുന്ന തുകക്ക് അനുസരിച്ച് ലാഭം നൽകിയെങ്കിലും പിന്നീട് വലിയ ലാഭത്തിനായി കൂടുതൽ പണം നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു.

എന്നാൽ നിക്ഷേപിച്ച പണമോ ലാഭമോ നൽകാതെ തട്ടിപ്പ് സംഘം മുങ്ങുകയായിരുന്നു. രാജ്യത്തും വിദേശത്തുമായി നിരവധി പേർ തട്ടിപ്പ് സംഘത്തിൽ ഉണ്ടെന്ന് പോലീസ് പറഞ്ഞു. കമ്പളിപ്പിക്കപ്പെടുന്നതിൽ ഏറെയും ഉയർന്ന വിദ്യാഭ്യാസം ഉള്ളവരാണെന്നത് അന്വേഷണ സംഘത്തെ ഞെട്ടിക്കുന്നത്.