ആകാശ് തില്ലങ്കേരിയുടെ ജീപ്പ് പിടിച്ചെടുക്കാൻ മോട്ടോർ വാഹന വകുപ്പിന് നിർദേശം

കാശ് തില്ലങ്കേരിയുടെ ജീപ്പ് യാത്രയിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ജീപ്പ് ഉടൻ പിടിച്ചെടുക്കാൻ മോട്ടോർ വാഹന വകുപ്പിന് നിർദേശം നൽകിയതിനൊപ്പം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഒരാളാണ് വീണ്ടും നിയമലംഘനം നടത്തിയിരിക്കുന്നതെന്നും ഹൈക്കോടതി പറഞ്ഞു. രൂപമാറ്റം വരുത്തിയിരിക്കുന്നത് ഉൾപ്പെടെ നിരവധി നിയമലംഘനങ്ങൾ ആ വാഹനത്തിൽ വരുത്തിയിട്ടുണ്ടെന്നും അതിനാൽ ഉടൻ വാഹനം കസ്റ്റഡിയിൽ എടുക്കാനാണ് കോടതി നിർദേശം.