പ്രവാസിയുടെ വീട്കുത്തിത്തുറന്ന് മോഷണം

പരിയാരം: പ്രവാസിയുടെ വീട്കുത്തിത്തുറന്ന് മോഷണം.
മണ്ടൂര്‍ കോക്കാട് ബസ്‌റ്റോപ്പിന് സമീപത്തെ ഇട്ടമ്മല്‍ ത്വാഹയുടെ വീട്ടിലാണ് മോഷണം. സ്വർണ്ണമോ പണമോ വീട്ടിൽ സൂക്ഷിച്ചിരുന്നില്ല. മുറികളിലെ അഞ്ചോളം വാതിലുകൾ കുത്തി പൊളിച്ച് നശിപ്പിച്ച നിലയിലാണ്.
മോഷ്ടാക്കള്‍ മുറികളിലെ അലമാരകൾ കുത്തി തുറന്ന് സാധനങ്ങളും മറ്റും വാരി വലിച്ചിട്ടു.ഇക്കഴിഞ്ഞ
തിങ്കളാഴ്ചയാണ് ത്വാഹയും കുടുംബവും ഗള്‍ഫിലേക്ക് മടങ്ങിയത്. ത്വാഹയുടെ ഭാര്യാമാതാവിൻ്റെ മരണത്തെ തുടർന്ന് കുടുംബസമേതം നാട്ടിലെത്തിയിരുന്നു.
ദിവസങ്ങളോളം നാട്ടിൽ താമസിച്ച ശേഷമാണ് തിരിച്ചു പോയത്. ഒന്നരലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. വിവരമറിഞ്ഞ്
പരിയാരം പോലീസ് സ്ഥലത്തെത്തി പരിശോധിച്ചു.