ഓൺലൈൻ ഓഹരി വ്യാപാരം: കണ്ണൂർ സ്വദേശിക്ക് എട്ട് ലക്ഷം രൂപ നഷ്‌ടമായി

കണ്ണൂർ : ഓൺലൈൻ ഓഹരി വ്യാപാരത്തട്ടിപ്പിൽ കണ്ണൂർ സ്വദേശിക്ക് 8,16,000 രൂപ നഷ്ടമായി. നിക്ഷേപത്തിന് വൻ ലാഭം വാഗ്ദാനംചെയ്ത് ‘ക്ലിയർ വാട്ടർ’ എന്ന ആപ്ലിക്കേഷൻ വഴിയാണ് പലതവണകളിലായി പണം നൽകിയത്. ശേഷം കൈമാറിയ പണമോ ലാഭമോ നൽകാതെ വഞ്ചിക്കുക യായിരുന്നു. സംഭവത്തിൽ കണ്ണൂർ സൈബർ പൊലീസ് കേസെടുത്തു.

ഓൺലൈൻ തട്ടിപ്പിന് ഇര യാവുകയാണെങ്കിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പറായ 1930ൽ പരാതി രജിസ്റ്റർ ചെയ്യണം. അല്ലെങ്കിൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ സൈബർ ക്രൈം റിപ്പോർട്ട് ചെയ്യാനുള്ള www.cybercrime.gov.in പോർട്ടലിലോ പരാതിനൽകാം.