സി ഇ ടി പയ്യന്നൂർ എൻ എസ് എസ് സപ്തദിന ക്യാമ്പ് സമാപിച്ചു


കൈതപ്രത്തെ കോളേജ് ഓഫ് എന്ജിനീറിങ് ആൻഡ് ടെക്നോളജി- പയ്യന്നൂർ സപ്തദിന എൻ എസ് എസ് സ്‌പെഷ്യൽ ക്യാമ്പിന് ഇന്ന്‌ സമാപനം. ഡിസംബർ 19 ന് കോളേജ് പ്രിൻസിപ്പാൾ ഡോ.എ പശുപതിയുടെ അധ്യക്ഷതയിൽ എരമം കുറ്റൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീ ടി ആർ രാമചന്ദ്രൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എരമം കുറ്റൂർ ഗ്രാമ പഞ്ചായത്തിലെ എരമം സൗത്ത് അംഗൻവാടി നവീകരണവും പെയിന്റിംഗും, അതോടൊപ്പം കഴിഞ്ഞ മഴക്കാലം തൊട്ട് ഒഴുകി വന്ന തടികളും, പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും നിറഞ്ഞു നീരൊഴുക്ക് നിലച്ച കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിലെ പാറക്കടവ് ചെക്ക് ഡാം ശുചീകണവും വളരെ നന്നായി നടത്തി ശ്രദ്ധേയമായ ക്യാമ്പ് ഡിസംബർ 25ന് സമാപിച്ചു.
NSS പ്രോഗ്രാം ഓഫീസർ ശ്രീ സിജോ ജോസഫിന്റെ നേതൃത്വത്തിൽ, വളണ്ടിയർ സെക്രട്ടറിമാരായ റിസ്‌വാൻ പി, നന്ദന എന്നിവർ ചേർന്ന് നയിച്ച ക്യാമ്പിൽ 50 ഓളം NSS വളണ്ടിയേഴ്‌സ് പങ്കെടുത്തു.NSS കേരള സ്റ്റേറ്റ് ഓഫീസർ ഡോ. അൻസർ, IHRD സ്റ്റേറ്റ് കോർഡിനേറ്റർ ഡോ. അജിത്‌, കണ്ണൂർ യൂണിവേഴ്സിറ്റി ഡയറക്ടർ ഓഫ് സ്റ്റുഡന്റ്‌ സർവീസസ് ഡോ. നഫീസ,
എ പി ജെ എ കെ ടി യു NSS ജില്ലാ കോർഡിനേറ്റർ ശ്രീ. റിഥിൻരാജ് പി തുടങ്ങിയ വിശിഷ്‌ട വ്യക്തികൾ ക്യാമ്പ് സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി കുട്ടികൾക്ക് മാർഗ്ഗ നിർദേശങ്ങൾ നൽകി.