മാടയുടെ ലോകം’ മികച്ച നാടകം — വി.പി. ബാബുരാജ്


പ്രശസ്ഥ ചെറുകഥാകൃത്ത് സി.വി.ശ്രീരാമൻ രചിച്ച ശീമ തമ്പുരാൻ പൊന്തൻമാട എന്നീ കഥകളെ അടിസ്ഥാനമാക്കി ഗണേഷ് ബാബു മയ്യിലിൻടെ സംവിധാനത്തിൽ മയ്യിൽ നാടകക്കൂട്ടം കഴിഞ്ഞ ദിവസം അവതരിപ്പിച്ച മാടയുടെ ലോകം എന്ന നാടകം ഉള്ളടക്കത്തിലും അവതരണ രീതിയിലും സംവിധാന മികവിലും മികച്ച നിലവാരം പുലർത്തിയെന്ന് പ്രമുഖ നിരൂപകനും പ്രഭാഷകനുമായ വി.പി. ബാബുരാജ് അഭിപ്രായപ്പെട്ടു.
മയ്യിൽ CRC സംഘടിപ്പിച്ച നാടകാവലോകനം പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
CRC പ്രസിഡണ്ട് കെ.കെ. ഭാസ്കരൻടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പി.കെ.നാരായണൻ രവി നമ്പ്രം കെ.പി.ചന്ദ്രൻ മാസ്റ്റർ പി.കെ. ഗോപാലകൃഷ്ണൻ കെ.വി യശോദ ടീച്ചർ ഒഎം അജിത്ത് ടി. പ്രദീപൻ സംവിധായകൻ ഗണേഷ് ബാബു മയ്യിൽ എന്നിവർ സംസാരിച്ചു.