കാലവർഷത്തിൽ കണ്ണൂരിന് ലഭിച്ചത് റെക്കോഡ് മഴ
കണ്ണൂര്: കാലവർഷത്തിൽ കണ്ണൂരിന് ലഭിച്ചത് റെക്കോഡ് മഴ. 15 വർഷത്തിനിടെ ലഭിക്കുന്ന ഏറ്റവും വലിയ മഴയാണ് ഇത്തവണ ജില്ലയിൽ പെയ്തത്. ജൂൺ ഒന്ന് മുതൽ ജൂലൈ 30 വരെ 2176.8 മി.മീറ്റർ മഴ പെയ്തു.
22 ശതമാനം അധികമഴയാണ് ലഭിച്ചത്. മാഹിയിൽ 2047.8 മി.മീറ്റർ മഴ ലഭിച്ചു. ജൂലൈയിൽ ജില്ലയിൽ 1419.3 മി.മീറ്ററായിരുന്നു മഴ. 56 ശതമാനം അധികമഴയാണിത്. മാഹിയിലും 50 ശതമാനം അധികമഴ പെയ്തു. സംസ്ഥാനത്ത് 16 ശതമാനം അധിക മഴ രേഖപ്പെടുത്തിയിട്ടുണ്ട്.
1915 മി.മീറ്റർ മഴ ലഭിച്ച അയ്യങ്കുന്നാണ് പട്ടികയിൽ മുന്നിൽ. കണ്ണൂർ നഗരത്തിൽ 1381.4 മി.മീറ്റർ മഴ പെയ്തു. വിമാനത്താവളത്തിൽ 1375 മി.മീറ്ററും പെയ്തു. മഴപ്പെയ്ത്തിൽ ജില്ലയിൽ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളക്കെട്ട് അനുഭവപ്പെടുന്നുണ്ട്. പുഴകൾ കരകവിഞ്ഞ് നിരവധി വീടുകളിൽ വെള്ളം കയറി.