കണ്ണൂർ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അവധി

കണ്ണൂർ: ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് മാത്രം നാളെ (5/8/24) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കാലവർഷത്തെ തുടർന്ന് ഏറെ ദിവസങ്ങളുടെ അവധിക്ക് ശേഷം വിദ്യാലയങ്ങൾ തുറക്കുന്നതിനാൽ സ്കൂളുകളുടെ സുരക്ഷിതത്വവും പരിസര ശുചിത്വവും പ്രധാന അധ്യാപകർ ഉറപ്പുവരുത്തേണ്ടതാണ്.  വിദ്യാലയങ്ങളിലേക്കുള്ള യാത്ര സുരക്ഷിതമെന്ന് രക്ഷിതാക്കളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഉറപ്പുവരുത്തേണ്ടതാണ്.