ജവാന്മാർക്കും കേന്ദ്ര ജീവനക്കാർക്കും പറശ്ശിനിക്കടവ് ആയുർവേദ ആസ്പത്രിയിൽ സൗജന്യ ചികിത്സ

പറശ്ശിനിക്കടവ് | ഇന്ത്യയുടെ കാവൽ ഭടന്മാർക്കും കേന്ദ്ര സർക്കാർ ജീവനക്കാർക്കും സൗജന്യ ആയുർവേദ ആരോഗ്യ പരിരക്ഷയുമായി പറശ്ശിനിക്കടവ് എംവിആർ ആയുർവേദ മെഡിക്കൽ കോളേജ് ആസ്പത്രി.

ഇസിഎച്ച്എസ് (എക്സ്സർവീസ് മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത്‌ സ്കീം), സിജിഎച്ച്എസ് (സെൻട്രൽ ഗവ. ഹെൽത്ത്‌ സ്കീം) പദ്ധതികൾ പ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്.

ആയുർവേദ ആസ്പത്രിയിൽ ചികിത്സക്കായി പ്രവേശിക്കപ്പെടുന്ന പദ്ധതി പ്രകാരമുള്ള ആളുകളോ അവരുടെ കുടുംബാംഗങ്ങളോ ഇനി മുതൽ യാതൊരുവിധ ചികിത്സാ ചെലവുകളും നൽകേണ്ടതില്ലെന്ന് ആസ്പത്രി അധികൃതർ പറഞ്ഞു.

ഈ പദ്ധതികൾ എം.പാനൽ ആയതിന്റെ ഉദ്ഘാടനം മെഡിക്കൽ കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു.