തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രക്കാരന് ദാരുണാന്ത്യം

തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രക്കാരന് ദാരുണാന്ത്യം. കുഞ്ഞിപ്പള്ളി കടലാക്കിയിലെ സലീമാണ് മരിച്ചത്. ഇന്ന് പുലർച്ചെ പള്ളിയിൽ പോകുമ്പോൾ കുഞ്ഞിപ്പള്ളി കപ്പാലത്തിന് സമീപമാണ് അപകടം നടന്നത്.