കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ അസാപ്_ എൻ.ടി. ടി.എഫ് പരിശീലന കേന്ദ്രം സന്ദർശിച്ചു.

പാലയാട് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന അസാപ് -എൻ ടി. ടി.എഫ് പരിശീലന കേന്ദ്രം കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണനും സംഘവും സന്ദർശിച്ചു. ജില്ലാ പഞ്ചായത്ത് പട്ടിക വർഗ്ഗ വിദ്യാർ ത്ഥികൾക്കായി നൈപുണ്യ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി എൻ ടി ടി എഫിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന സി. എൻ സി വെർട്ടിക്കൽ മില്ലിംഗ് പരിശീലന രീതികൾ നേരിൽ കാണുന്നതിനായാണ് സന്ദർശനം നടത്തിയത്. കുട്ടികളുടെ നൈപുണ്യ വികസനത്തിനായി നടപ്പിലാക്കുന്ന പരിശീലന രീതിയും ക്യാമ്പസ്‌ നിയമന ഉത്തരവുമെല്ലാം നേരിട്ട് വിലയിരുത്തി. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ്‌ കമ്മറ്റി ചെയർമാൻ എം മനു , ഷിനോജ് ചാക്കോ എന്നിവരടങ്ങിയ സംഘമാണ് പരിശീലന കേന്ദ്രം സന്ദർശിച്ചത്. കാസർഗോഡ് ജില്ലയിലെ പട്ടിക വർഗ്ഗ വിഭാഗത്തിലെ 28 കുട്ടികളും വിജയകരമായി പരിശീലനം പൂർത്തീകരിച്ചു.. ക്യാമ്പസ് തെരഞ്ഞെടുപ്പ് വഴി നിയമനം ലഭിച്ച ഈ കുട്ടികളുടെ നിയമ ന ഉത്തരവ് സപ്തം 2 ന് മന്ത്രി ഒ.ആർ കേളു നൽകുമെന്ന് സംഘം അറിയിച്ചു. കൂടാതെ 2024 – 25 വർഷത്തെ തൊഴിൽ നൈപുണ്യവികസന പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി, പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കായി പരിശീലനം സംഘടിപ്പിക്കുമെന്നും പ്രസിഡണ്ട് അറിയിച്ചു.

അസാപ് എൻ.ടിടിഎഫ് പരിശീലന കേന്ദ്രത്തിൽ നടന്ന സ്വീകരണ ചടങ്ങിൽ പ്രിൻസിപ്പൾ ആർ. അയ്യപ്പൻ അദ്ധ്യക്ഷത വഹിച്ചു.. വികാസ് പലേരി സ്വാഗതം പറഞ്ഞു. യു. ആർ. ബി. ഗ്ലോബൽ അവാർഡ് കരസ്ഥമാക്കിയ ബേബി ബാലകൃഷ്ണനെ ചടങ്ങിൽ ആദരിച്ചു. സ്കിൽ പാർക്ക് കേന്ദ്രം ഇൻ ചാർജ്ജ് അശ്വതി സുരേഷ് , വി. എം സരസ്വതി , ഷീമപി.പി, രാധാകൃഷ്ണൻ വി, കെ. രൺധീർ എ, രത് നേഷ് ടി എന്നിവർ നേതൃത്വം നൽകി.