കലാകിരീടം കണ്ണൂരിന്

കൊല്ലം: 62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ 952 പോയന്റോടെ കലാകിരീടത്തിൽ മുത്തമിട്ട് കണ്ണൂർ ജില്ല. 949 പോയന്റുമായി കോഴിക്കോട് ജില്ലയാണ് രണ്ടാം സ്ഥാനത്ത്. 938 പോയന്റോടെ പാലക്കാട് മൂന്നാം സ്ഥാനത്തും 925 പോയന്റോടെ തൃശൂർ നാലാം സ്ഥാനത്തുെമത്തി.

ആദ്യ നാല് ദിവസവും കണ്ണൂർ ഒന്നാം സ്ഥാനം നിലനിർത്തിയിരുന്നു. സമാപന ദിവസം പത്ത് മത്സരങ്ങളാണ് ബാക്കിയുണ്ടായിരുന്നത്. അഞ്ചിന് ഒന്നാം വേദിയിലാണ് സമാപനച്ചടങ്ങുകൾ. പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്യും. മുഖ്യാതിഥിയായി നടൻ മമ്മൂട്ടിയെത്തും.