അധ്യാപകന്റെ കൈവെട്ടിയ കേസ്‌ ;ഒന്നാം പ്രതി 13 വർഷത്തിന് ശേഷം മട്ടന്നൂരിൽ പിടിയില്‍

തൊടുപുഴ ന്യൂമാൻ കോളേജ്‌ അധ്യാപകനായിരുന്ന പ്രൊഫ. ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി പിടിയിൽ.

13 വര്‍ഷമായി ഒളിവില്‍ ആയിരുന്ന പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ സവാദ് ആണ് പിടിയിലായത്.

ദേശീയ അന്വേഷണ ഏജൻസി(എൻഐഎ) മട്ടന്നൂരിൽ നിന്നാണ് സവാദിനെ പിടികൂടിയത്.
മട്ടന്നൂർ ബേരത്ത് വാടകക്ക് താമസിച്ചു വരികയായിരുന്ന സവാദിനെ ഇന്നലെ രാത്രിയാണ് പിടികൂടിയത്.

2010 ജൂലൈ നാലിനാണ്‌ പ്രൊഫ. ടി ജെ ജോസഫിന്റെ കൈ പോപ്പുലർ ഫ്രണ്ട്‌ പ്രവർത്തകർ വെട്ടിയത്‌.

കോളേജിലെ രണ്ടാം സെമസ്റ്റർ ബികോം മലയാളം ഇന്റേണൽ പരീക്ഷയുടെ ചോദ്യപേപ്പറിൽ പ്രവാചകനെ അവഹേളിക്കുന്ന രീതിയിലുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി എന്ന്‌ ആരോപിച്ചായിരുന്നു ആക്രമണം.