കണ്ണൂർ നോർത്ത്ഉപജില്ലാ ശാസ്ത്രമേള

കണ്ണൂർ: നോർത്ത് ഉപജില്ലാ ശാസ്ത്രോത്സവം എളയാവൂർ സി എച്ച് എം ഹയർ സെക്കൻഡറി സ്കൂളിൽ എട്ട്, ഒൻപത് തീയതികളിൽ നടക്കും. കണ്ണൂർ ഡെപ്യൂട്ടി മേയർ പി ഇന്ദിര ഉദ്ഘാടനം ചെയ്യും. എട്ടിന് ശാസ്ത്രമേള, സാമൂഹ്യ ശാസ്ത്രമേള എന്നിവ നടക്കും.

ഒൻപതിന് ഗണിതശാസ്ത്ര മേള എളയാവൂർ സി എച്ച് എം ഹയർ സെക്കൻഡറി സ്കൂളിലും പ്രവൃത്തി പരിചയമേള വാരം യു പി സ്കൂളിലും നടക്കും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന മേളയിൽ 3600 വിദ്യാർഥികളും 400-ലധികം അധ്യാപകരും പങ്കെടുക്കും.