ഗതാഗതം നിരോധിച്ചു

തലശ്ശേരി: തലശ്ശേരി സംഗമം കവലയിൽ റോഡ് നവീകരണം നടക്കുന്നതിനാൽ വ്യാഴാഴ്ച മുതൽ 27 വരെ ഇത് വഴിയുള്ള ഗതാഗതം നിരോധിച്ചതായി തലശ്ശേരി പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസി. എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.

തലശ്ശേരി-കൂത്തുപറമ്പ് റോഡിൽ ഇരുഭാഗത്തേക്കും പോകുന്നതും വരുന്നതുമായ വലിയ വാഹനങ്ങൾ മേലൂട്ട് പാലം- ടൗൺ ഹാൾ റോഡ് വഴിയും ചെറിയ വാഹനങ്ങൾ ഇരുഭാഗത്തേക്കും ജൂബിലി റോഡ്- രണ്ടാം ഗേറ്റ്- കീഴന്തി മുക്ക്- ചിറക്കര വഴിയും മറ്റ് അനുയോജ്യമായ വഴികളിലൂടെയും പോകണം.