പൊതുജനങ്ങൾക്ക് പരാതികൾ നൽകാം
കണ്ണൂർ : പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തിൽ ജില്ലയിൽ സംഘടിപ്പിക്കുന്ന ‘കരുതലും കൈത്താങ്ങും’ താലൂക്ക് തല പരാതിപരിഹാര അദാലത്തിലേക്കുള്ള പരാതികൾ വ്യാഴാഴ്ച മുതൽ സ്വീകരിക്കും. ഡിസംബർ ആറ് വരെ പരാതികൾ സമർപ്പിക്കാം.മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, പി.പ്രസാദ്, ഒ.ആർ.കേളു എന്നിവരുടെ നേതൃത്വത്തിൽ ഡിസംബർ ഒൻപത് മുതൽ 16 വരെയാണ് ജില്ലയിലെ അദാലത്ത്. ഡിസംബർ ഒൻപതിന് കണ്ണൂർ താലൂക്ക്, 10-ന് തലശ്ശേരി താലൂക്ക്, 12-ന് തളിപ്പറമ്പ് താലൂക്ക്, 13-ന് പയ്യന്നൂർ താലൂക്ക്, 16-ന് ഇരിട്ടി താലൂക്ക് എന്നിങ്ങനെയാണ് അദാലത്ത് നടക്കുക.
അദാലത്തിൽ പരിഗണിക്കുന്നതിനുള്ള പരാതികൾ താലൂക്ക് ഓഫീസുകളിലും അക്ഷയകേന്ദ്രങ്ങളിലും കരുതൽ പോർട്ടൽ വഴി ഓൺലൈനായും സമർപ്പിക്കാം. പരാതി നൽകുന്നയാളുടെ പേര്, വിലാസം, ഇ-മെയിൽ, മൊബൈൽ നമ്പർ, വാട്സാപ്പ് നമ്പർ, ജില്ല, താലൂക്ക്, പരാതിവിഷയം പരിശോധിച്ചിട്ടുള്ള ഓഫീസ്, ഫയൽ നമ്പർ എന്നിവ പരാതിയിൽ ഉൾപ്പെടുത്തണം. അദാലത്തിൽ പരിഗണിക്കാൻ നിശ്ചയിച്ച വിഷയങ്ങളിലുള്ള പരാതികൾ മാത്രമാണ് സമർപ്പിക്കേണ്ടത്.
അദാലത്തിൽ പരിഗണിക്കുന്നതിനുള്ള പരാതികൾ
താലൂക്ക് ഓഫീസുകളിലും അക്ഷയകേന്ദ്രങ്ങളിലും കരുതൽ പോർട്ടൽ വഴി ഓൺലൈനായും സമർപ്പിക്കാം. പരാതി നൽകുന്നയാളുടെ പേര്, വിലാസം, ഇ-മെയിൽ, മൊബൈൽ നമ്പർ, വാട്സാപ്പ് നമ്പർ, ജില്ല, താലൂക്ക്, പരാതിവിഷയം പരിശോധിച്ചിട്ടുള്ള ഓഫീസ്, ഫയൽ നമ്പർ എന്നിവ പരാതിയിൽ ഉൾപ്പെടുത്തണം. അദാലത്തിൽ പരിഗണിക്കാൻ നിശ്ചയിച്ച വിഷയങ്ങളിലുള്ള പരാതികൾ മാത്രമാണ് സമർപ്പിക്കേണ്ടത്.