തീവണ്ടി കടന്ന് പോകുമ്പോള്‍ പാളത്തില്‍ കമിഴ്ന്ന് കിടന്നയാള്‍ പരിക്ക് കൂടാതെ രക്ഷപെട്ടു
കണ്ണൂര്‍: തീവണ്ടി കടന്ന് പോകുമ്പോള്‍ പാളത്തില്‍ കമിഴ്ന്ന് കിടന്നയാള്‍ പരിക്ക് കൂടാതെ രക്ഷപെട്ടു. ഇതിന്റെ വീഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. തിങ്കളാഴ്ച വൈകിട്ട് കണ്ണൂര്‍ പന്നേന്‍ പാറയിലാണ് സംഭവം അരങ്ങേറിയത്.
തീവണ്ടി കടന്ന് പോകുന്ന സമയം മുഴുവനും ഇയാള്‍ പാളത്തില്‍ അമര്‍ന്ന് കിടന്നു. വണ്ടി പോയ ശേഷം എഴുന്നേറ്റ് പോകുന്നതും വീഡിയോ ദൃശ്യത്തില്‍ വ്യക്തമായി കാണാം.
നാലുമുക്ക് സ്വദേശിയാണ് ഇയാൾ എന്നാണ് വിവരം. പാളത്തിന് സമീപത്ത് നിന്ന് ആരോ പകര്‍ത്തിയതാണ് ദൃശ്യം. സംഭവത്തില്‍ റെയില്‍വെ പോലീസ് അന്വേഷണം തുടങ്ങി