കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമിനും ട്രെയിനും ഇടയിൽപ്പെട്ടയാളെ രക്ഷപ്പെടുത്തി

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമിനും ട്രെയിനും ഇടയിൽ വീണയാളെ ആർ പി എഫും പോലീസും യാത്രക്കാരനും ചേർന്ന് രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം റയിൽവേ സ്റ്റേഷൻ പ്ലാറ്റ് ഫോം ഒന്നിലായിരുന്നു അദ്ഭുതകരമായ രക്ഷപ്പെടൽ നടന്നത്. സംഭവത്തിൻ്റെ CCTV ദൃശ്യം വ്യാഴാഴ്ച്ച ഉച്ചമുതൽ സാമൂഹിക മാധ്യങ്ങളിൽ വൈറലായിരിക്കുകയാണ്. ചെറുവത്തൂരിലെ രമേഷ് ആണ് രക്ഷപ്പെട്ടത്. ആർ. പി എഫ് കോൺസ്റ്റബിൾ പുരുഷോത്തമനും റെയിൽവേ പോലീസ് ഓഫീസർ ലഗേഷും മറ്റൊരു യാത്രക്കാരനും ഓടിയെത്തി രമേഷിനെ ട്രെയിന് അടിയിൽ പെടാതെ വലിച്ച് എടുക്കുകയായിരുന്നു.
സമാനമായ സംഭവം രണ്ട് മാസം മുൻപ് ഇതേ സ്റ്റേഷനിൽ നടന്നിരുന്നു.