ജില്ലാ കോടതി കെട്ടിട ഉദ്ഘാടനം: തലശ്ശേരിയിൽ ഗതാഗത നിയന്ത്രണം
തലശ്ശേരി: ജില്ലാ കോടതിയുടെ കെട്ടിട ഉദ്ഘാടന ഭാഗമായി തലശ്ശേരിയിൽ 25-ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ദേശീയ പാതയിൽ വീനസ് ജങ്‌ഷൻ മുതൽ തലശ്ശേരി ടൗൺ വരെയുള്ള ഗതാഗത കുരുക്ക് ഒഴിവാക്കാനാണ് നിയന്ത്രണം.
കണ്ണൂർ-മമ്പറം ഭാഗത്ത് നിന്ന് വരുന്ന ബസുകൾ ഉൾപ്പെടെയുള്ള മുഴുവൻ വാഹനങ്ങളും വീനസ് കവലയിൽ നിന്ന് ഇടത്തോട്ട് മാറി കുയ്യാലി വഴി ടൗണിലേക്ക് പ്രവേശിക്കണം.
മമ്പറം-പിണറായി ഭാഗത്ത് നിന്ന് വരുന്ന ബസുകൾ അല്ലാത്ത മുഴുവൻ വാഹനങ്ങളും കൊളശ്ശേരി കോമത്ത് പാറ വഴി തലശ്ശേരി നഗരത്തിൽ പ്രവേശിക്കണം.
പാറക്കെട്ട്- പെരുന്താറ്റിൽ ഭാഗത്ത് നിന്ന് തലശ്ശേരി ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കൊളശ്ശേരി കവലയിൽ നിന്ന് കോമത്ത് പാറ വഴി തലശ്ശേരി നഗരത്തിൽ പ്രവേശിക്കണം.
തലശ്ശേരി നഗരത്തിൽ നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുന്ന മുഴുവൻ വാഹനങ്ങളും പതിവ് പോലെ കോടതി വീനസ് കവല വഴി കണ്ണൂരിലേക്ക് പോകണം. ഇതുവഴി വൺവേ ഗതാഗതമാണ്.
25-ന് രാവിലെ എട്ട് മുതൽ കോടതിയുടെ ഉദ്ഘാടനം കഴിയും വരെ നിയന്ത്രണം തുടരും. കണ്ണൂർ ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്ത് നിന്നും വരുന്ന മുഴുവൻ ലോറികളും ടൂറിസ്റ്റ് ബസുകളും അന്നേ ദിവസം തലശ്ശേരി ടൗണിൽ പ്രവേശിക്കാതെ മുഴപ്പിലങ്ങാട് മാഹി ബൈപ്പാസ് വഴി കടന്ന് പോകണമെന്നും ട്രാഫിക് എസ് ഐ മനോജ് കുമാർ അറിയിച്ചു.