ചെറുകുന്നിൽ ബസ്സ് ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു.

ചെറുകുന്ന് പോസ്റ്റാഫീസിന് സമീപം ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം നടന്നത്. റോഡ് മുറിച്ച് കടക്കവെ കണ്ണൂർ ഭാഗത്ത് നിന്നും വന്ന സ്വകാര്യ ബസ്സ് ഇടിക്കുകയായിരുന്നു. കണ്ണപുരം
ദേശപ്രിയ വായനശാലയ്ക്ക് സമീപത്തെ
മീത്തിലെ വീട്ടിൽ ബാലകൃഷ്ണൻ (65) മരിച്ചത്. പരേതരായ എം.വി.കൃഷ്ണൻ നായരുടെയും ലക്ഷ്മി അമ്മയുടെയും മകനാണ് ഭാര്യ: തങ്കമണി (തൃച്ചംബരം )
മക്കൾ: പ്രവീൺ (സിവിൽ പോലിസ് ഓഫിസർ വളപട്ടണം )
പ്രജീഷ് (ഗൾഫ് )
മരുമക്കൾ: മനിഷ (ചെറുവച്ചേരി ) സഹോദരങ്ങൾ: പരേതയായ സരോജിനി ശവസംസ്ക്കാരം നാളെ (4.02.2025 ചൊവ്വ) രാവിലെ 10 മണിക്ക് സമുദായ ശ്മശാനത്തിൽ