പെൻഷൻ പരിഷ്കരണ / ക്ഷാമാശ്വാസ കുടിശ്ശികകൾ ഉടൻ ലഭ്യമാക്കുക
കുറ്റ്യാട്ടൂർ:
കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കുറ്റ്യാട്ടൂർ യൂനിറ്റ് 32 ആത് വാർഷിക സമ്മേളനം ചട്ടുകപ്പാറ പഞ്ചായത്ത് സാംസ്ക്കാരിക നിലയത്തിൽ പ്രസിഡന്റ് കെ.പത്മനാഭൻ മാ സ്റ്റരുടെ നേതൃത്ത്വത്തിൽ പതാക ഉയർത്തിയതോടെ ആരംഭിച്ചു. യൂനിറ്റ് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ സംസ്ഥാന കമ്മറ്റി അംഗം പി.വി.പത്മനാഭൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.മയ്യിൽ ബ്ളോക്ക് ജോ.സി ക്ര ട്ടറി എം.വി.ഇബ്രാഹിം കുട്ടി, യൂനിറ്റ് സഹിത്യ വേദി പ്രസിഡന്റ് പി പി.രാഘവൻ മാസ്റ്റർ, ബ്ലോക്ക് സാഹിത്യ വേദി ചേർമാൻ വി. മനോമോഹനൻ മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു. സിക്രട്ടറി എം. ജനാർദ്ദനൻ മാസ്റ്റർ വാർഷിക റിപ്പോ ർട്ടും ട്രഷറർ കെ.പി. വിജയൻ നമ്പ്യാർ വരവു ചെലവു കണക്കും സി.രാമകൃഷ്ണ മാസ്റ്റർ അനുശോചന പ്രമേയവും വി. രമാദേവി ടീച്ചർ ഔദ്യോഗിക പ്രമേയവും അവതരിപ്പിച്ചു. ബ്ലോക്ക് കമ്മറ്റി അംഗം കെ. ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിൽ പുതിയ ഭാരവാഹികള തിരഞ്ഞെടുത്തു. റിട്ട. പൊ ഫ.പി.പി. കുഞ്ഞികൃഷ്ണൻ മാസ്റ്റർ, കെ.കെ.ചന്ദ്രൻ മാസ്റ്റർ, വി.പി.നാരായണൻ മാസ്റ്റർ എന്നിവർ ചർചയിൽ പങ്കെടുത്തു.ഭാരവാഹികൾ: കെ. പത്മനാഭൻ മാസ്റ്റർ – പ്രസിഡന്റ് , എം.ജനാർദ്ദനൻ – സിക്രട്ടറി . കെ.പി.വിജയൻ നമ്പ്യാർ – ട്രഷറർ .
പെൻഷൻ പരിഷ്കരണ നടപടികൾ ത്വരിതപ്പെടുത്തുക, തടഞ്ഞുവെച്ച കുടിശ്ശികകൾ ഉടൻ ലഭ്യമാക്കുക, മെഡി സെപ്പിലെ അപാകതകൾ പരിഹരിക്കുക എന്നീ പ്രമേയങ്ങൾ യോഗം അംഗീകരിച്ചു. ജോ. സിക്രട്ടറി കെ.വി.ചന്ദ്രൻ മാസ്റ്റർ സ്വാഗതവും സി. ബാലഗോപാലൻ മാസ്റ്റർ നന്ദിയും പറഞ്ഞു.