അഴിക്കോട് നീർക്കടവ് ക്ഷേത്രത്തിലെ വെടിക്കെട്ടിനിടെ അപകടം; അഞ്ച് പേര്‍ക്ക് പരുക്ക്
ക്ഷേത്രത്തില്‍ വെടിക്കെട്ടിനിടെ നാടന്‍ അമിട്ട് ആളുകള്കകിടയില് വീണ് പൊട്ടി അപകടം. കണ്ണൂര്‍ അഴീക്കോട് നീര്‍ക്കടവ് മുച്ചിരിയന്‍ ക്ഷേത്രത്തില്‍ ഇന്ന് പുലര്‍ച്ചെ ആണ് അപകടം.
സംഭവത്തില്‍ അഞ്ച് പേര്‍ക്ക് പരുക്കേറ്റു.ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. മുകളിലേക്ക് പോയ അമിട്ട് പൊട്ടാതെ ആളുകള്‍ക്കിടയിലേക്ക് വീണ് പൊട്ടുകയായിരുന്നു.
12 വയസുള്ള കുട്ടിക്ക് അടക്കം അപകടത്തില്‍ പരുക്കേറ്റതായാണ് വിവരം. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.