വനിതാദിനം: ഹോട്ടൽ ബുക്കിങ്ങിൽ 50% ഇളവ്

അന്താരാഷ്ട്ര വനിതാദിനം പ്രമാണിച്ച് ഇളവുകളുമായി കേരള ടൂറിസം വികസന കോർപ്പറേഷൻ.

തിരഞ്ഞെടുത്ത കെ ടി ഡി സി പ്രോപ്പർട്ടികളിൽ പരിമിതമായ റൂമുകളിൽ അൻപത് ശതമാനം കിഴിവ് സഞ്ചാരികൾക്ക് നേടാം.

മാർച്ച് നാലിന് മുൻപ് നേരിട്ട് റിസർവേഷൻ ചെയ്യുന്ന വനിത അതിഥികൾക്കാണ് ഈ ഓഫർ ലഭിക്കുക. മാർച്ച് അഞ്ച് മുതൽ പത്ത് വരെ ഓഫർ ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക് www.ktdc.com ഫോൺ: 9400008585, 18004250123.